നങ്ക തെ” ആദിശക്തി സമ്മർ സ്കൂൾ സാംസ്കാരിക ആഘോഷം നടത്തും

കൽപ്പറ്റ :മുത്തങ്ങ ഭൂസമരത്തിന്റെ 20-ാം വാർഷിക വേളയിൽ ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ സാംസ്കാരിക ക്യാമ്പും, “നങ്ക തെ” എന്നപേരിൽ സാംസ്കാരിക ആഘോഷവും നടത്തും.സാംസ്കാരിക ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് 3 മണിക്ക് ചുങ്കത്തുനിന്നും ഘോഷയാത യായി സ്വതന്ത്രമൈതാനിയിൽ എത്തിച്ചേരും. ജാഥയിലുടനീളം വിവിധ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ കലാരൂപവും യുവാക്കളുടെ സാംസ്കാരിക പരിപാടിയും അവതരിപ്പിക്കും. സാംസ്കാരിക സമ്മേളനം പ്രസിദ്ധകവി സുകുമാരൻ ചാലിഗദ ഉദ്ഘാടനം ചെയ്യും. വിനു കിടച്ചുലാൻ, സിന്ധു മാംഗനിയൻ, നാരായണൻ ശങ്കരൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. വട്ടക്കളി തുടങ്ങിയ സാംസ്കാരിക പരിപാടികളും തുടി താളത്തിന്റെ നാടൻപാട്ടും അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിച്ച പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ സമുദായങ്ങളിൽ നിന്ന് ഇരുപതോളം വിദ്യാർത്ഥികളെ ആദരിക്കും. ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ജോഗി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ജേതാക്കൾക്ക് സമ്മേളനത്തിൽ വെച്ച് നൽകും.



Leave a Reply