‘ഉറക്കച്ചാളി’ പുസ്തകം പ്രകാശനം ചെയ്തു

തരുവണ: മമ്മൂട്ടി നിസാമി തരുവണയുടെ കഥാ സമാഹാരമായ 'ഉറക്കച്ചാളി' വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
കരിങ്ങാരി സ്കൂളിൽ നടന്ന ചടങ്ങിൽ അദ്യ കോപ്പി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീൻ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് എസ്. നാസർ അധ്യക്ഷത വഹിച്ച ചടങ്ങ്
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
ഗ്രന്ഥ രചയിതാവ് മമ്മൂട്ടി നിസാമി,
ഗ്രാമപഞ്ചായത്തംഗങ്ങളായ സി.വി രമേശൻ,കെ.കെ.സി മൈമൂന,ഹെഡ്മാസ്റ്റർ പി.കെ ശശി,കെ സുമേഷ് തുടങ്ങിയവർ സംസാരിച്ചു



Leave a Reply