ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ : ചെയര്‍പേഴ്‌സണ്‍ ഡോ.അപര്‍ണ പദ്മനാഭന്‍ കണ്‍വീനര്‍:ഡോ. ഫാത്തിമത്ത് സുഹറ

കല്‍പ്പറ്റ: ആള്‍ ഇന്ത്യ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (വയനാട് വനിതാ കമ്മിറ്റി ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. പൊതുജനരോഗ്യത്തില്‍ ആയുര്‍വേദത്തിന്റെ സംഭാവനകളെ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പകര്‍ച്ച വ്യാധികളെ കുറിച്ചും അവയെ ഫലപ്രദമായി എങ്ങനെ മറികടക്കാം എന്നും വ്യക്തമായി പ്രതിപാദിച്ച ശാസ്ത്രമാണ് ആയുര്‍വേദം. ചിക്കന്‍ഗുനിയ, കോവിഡ് 19 പോലുള്ള രോഗങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ വളരെ മികച്ച പ്രതിരോധവും ചികിത്സയും പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടായിട്ട് പോലും പൊതുജനരോഗ്യത്തില്‍ ഇടപെടുന്നതില്‍ നിന്നും ആയുര്‍വേദ ശാസ്ത്രത്തെ ഒഴിവാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം തികച്ചും അപലപനീയമാണെന്ന് യോഗം വിലയിരുത്തി. പുതിയ ഭാരവാഹികളായി ഡോ. അപര്‍ണ പദ്മനാഭന്‍ ( ചെയര്‍പേഴ്‌സണ്‍ ), ഡോ. ഫാത്തിമത് സുഹറ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.



Leave a Reply