ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി
തിരുവനന്തപുരം: രണ്ട് വർഷമായി സ്ഥാനക്കയറ്റം ലഭിച്ച ഗവൺമെന്റ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ശമ്പള സ്കെയിൽ അനുവദിക്കുക, മാസങ്ങളായി കുടിശികയായ ഉച്ചഭക്ഷണതുക നൽകുക, ഇതിനുള്ള കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക, ഇതുവരെയുള്ള തസ്തിക നിർണ്ണയം തത്വത്തിൽ അംഗീകരിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, ഹയർസെക്കന്ററി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരുടെ നിയമനതുടർച്ച ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ അധ്യാപകനിയമനവും അംഗീകാര നടപടികളും ത്വരിതപ്പെടുത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അധ്യാപക ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി.സുനീർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്. ടി.യു സംസ്ഥാന പ്രസിഡൻറ് പി.കെ മാത്യു അധ്യക്ഷനായി. സെക്രട്ടറി എഫ്.വിൽസൺ സ്വാഗതം പറഞ്ഞു. മുൻപ്രസിഡൻറ് എൻ.ഗോപാലകൃഷ്ണൻ, ട്രഷറർ കെ.സി സ്നേഹശ്രീ, ജോയിൻറ് കൗൺസിൽ സെക്രട്ടറി സജീവ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസ്സോസിയേഷൻ അഭിലാഷ്, കെ. ജി. ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സജി ദിവാകരൻ,എ. കെ. എസ്. ടി.യു സംസ്ഥാനഭാരവാഹികളായ ജോർജ് രത്നം, കെ. പത്മനാഭൻ, ശശിധരൻകല്ലേരി, കെ. എസ് ഷിജുകുമാർ, ബിജു പേരയം, സി ബിജു, റാങ്ക് ഹോൾഡർ പ്രതിനിധി അരുൺആൻറണി എന്നിവർ സംസാരിച്ചു. ഇ. ലോർദോൻ നന്ദി പറഞ്ഞു.






Leave a Reply