June 27, 2026

രാജീവ്ഗാന്ധി അർബൻ ഹെൽത്ത് & വെൽനസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

0
IMG_20230403_193841.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : മാനന്തവാടി നഗരസഭയുടെ കീഴിൽ പയ്യമ്പള്ളിയിൽ കേരളത്തിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയി രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പയ്യമ്പള്ളി പള്ളി വികാരി ഫാദർ സുനിൽ, കൗൺസിലർമാരായ ശ്രീമതി ലേഖ രാജീവൻ, അഡ്വക്കേറ്റ് സിന്ധു സബാസ്റ്റ്യൻ, പി. വി ജോർജ്, നാഷണൽ അർബൻ ഹെൽത്ത് മിഷൻ ജില്ലാ കോഡിനേറ്റർ ഡിജോയ് വാർഡ് കൗൺസിലറായ ഷിബു കെ.ജോർജ്, ലൈല സജി, മാർഗരറ്റ് തോമസ്, ടി.ജി ജോൺസൺ, വി. യു ജോയ്, ബാബു പുളിക്കൽ, സ്മിത ടീച്ചർ,പി.എം ബെന്നി, ഷംസുദ്ദീൻ, വാർഡ് കൗൺസിലറായ ഷിബു കെ.ജോർജ്, എന്നിവർ ആശംസകൾ അറിയിച്ചു. ഡോക്ടർമാരായ ഡോ : അജയ് ജേക്കബ്, ഡോ:  ഗീതു കൃഷ്ണ. എന്നിവർ പ്രസംഗിച്ചു.ജനറൽ ഒ.പി, പോളി ക്ലിനിക്, പാലിയേറ്റീവ് കെയർ യൂണിറ്റ്, ക്യാൻസർ കെയർ, യൂണിറ്റ്, ഇ – ഹെൽത്ത്‌, ലബോറട്ടറി എന്നിവയുടെ സേവനങ്ങൾഇവിടെ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *