September 18, 2026

വെളളമുണ്ട ഐടിഐക്കിത് ചരിത്ര നിമിഷം

0
20230403_193752.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട ഐടിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍. ഐടിഐക്ക് 10 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ്  ഒരു ഐ.ടി.ഐക്ക് ഇത്രയും തുക ഒരുമിച്ച് അനുവദിക്കുന്നത്. ഐടിഐയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്നു. അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയെല്ലാം ഒരുങ്ങും.പ്രാരംഭദിശയില്‍ ഐടിഐ കെട്ടിടത്തിന്റെ  മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീയാക്കാനാണ് പദ്ധതി.ജനകീയ അടിസ്ഥാനത്തില്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ 1.2 ഏക്കര്‍ സ്ഥലവും, പിന്നീട് പഞ്ചായത്ത് പദ്ധതി വെച്ചു വാങ്ങുന്ന 50 സെന്റ് സ്ഥലം കൂടി പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കും.നിലവില്‍ വാടക കെട്ടിടത്തിലാണ് ഐടിഐ പ്രവര്‍ത്തിച്ച് വരുന്നത്. 10 കോടി രൂപ ഒരുമിച്ച് അനുവദിച്ചതോടെ  ബാലാരിഷ്ടതകളില്ലാതെയും കൃത്യമായ ആസൂത്രണത്തോടെയും സംസ്ഥാനത്ത് തന്നെ മികച്ച ഐടിഐ ആയി വെള്ളമുണ്ട ഐടിഐയെ മാറ്റാന്‍ കഴിയും. നിലവില്‍ പ്ലംബര്‍, ഇലക്ട്രീഷന്‍ എന്നീ രണ്ട് ട്രേഡുകളിലായി 88 വിദ്യാര്‍ത്ഥികളും, 12 അധ്യാപരും ഇവിടെ ഉണ്ട്. 2018ല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന ടി പി രാമൃഷ്ണനാണ് ഐടിഐ ഉദ്ഘാടനം ചെയ്തത്. വെള്ളമുണ്ടയിലെ തന്നെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതില്‍ ഏറെ ആഹ്ലാദത്തിലാണ് പ്രദേശവാസികളും വിദ്യാര്‍ത്ഥികളും.
' സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഐടിഐ ആയി വെള്ളമുണ്ട ഐടിഐയെ മാറ്റുക എന്നതാണ് എംഎല്‍എ എന്ന നിലയില്‍ ലക്ഷ്യം വെക്കുന്നത്.  സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള കരുതലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വെള്ളമുണ്ട ഐടിഐക്കുണ്ടായ ഈ നേട്ടം' – ഒ ആര്‍ കേളു എംഎല്‍എ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *