June 7, 2026

എന്റെ കേരളം വിളംബര ജാഥ നാളെ മാനന്തവാടിയില്‍

0
ei5GGHB33974.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം നാളെ ചൊവ്വ മാനന്തവാടിയില്‍ വിളംബര ജാഥ നടത്തും.വൈകുന്നേരം നാല് മണിക്ക് മാനന്തവാടി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ നഗരം ചുറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന റാലിക്ക് ഒ.ആര്‍ കേളു എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *