May 17, 2026

കുടുംബശ്രീ: എം.ഇ.സി അപേക്ഷ ക്ഷണിച്ചു

0
eiZ0WLD9307.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുംബശ്രീ വയനാട് എം.ഇ.സി (മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന് എസ്.വി.ഇ.പി.പദ്ധിതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു വില്‍ കുറയാത്ത യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്/മുനിസിപ്പാലിറ്റി പരിധിയിലും ബത്തേരി ബ്ലോക്കിന് തൊട്ടടുത്തുള്ള ബ്ലോക്കുകളിലും താമസിക്കുന്നവര്‍ ആയിരിക്കണം.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി 25/04/2023. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ കുടുംബാംഗം /ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04936299370, 206589 ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *