May 15, 2024

ഡി.വൈ.എഫ്‌ഐ ജില്ലാ യൂത്ത്മാർച്ചിന് തുടക്കമായി

0
Ei2ibgw76010.jpg
കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് തുടക്കമായി. 30വരെയാണ് ജില്ലാ കാൽനട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.
യൂത്ത് മാർച്ച് വൈത്തിരിയില്‍ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്തു. എം വി വിജേഷ് അദ്യക്ഷനായി. പി ഗഗാറിൻ, പി വി സഹദേവൻ, എം സെയ്ദ്, സി യൂസഫ്, ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , കെ ആർ ജിതിൻ, ജോബിസൺ ജെയിംസ്, കെ എസ് ഹരിശങ്കർ എന്നിവർ സംസാരിച്ചു. എം രമേഷ് സ്വാഗതവും ആഷിഖ് സി എച്ച് നന്ദിയും പറഞ്ഞു. 26ന്‌ രാവിലെ ഒമ്പതിന്‌ തലപ്പുഴയിൽനിന്ന്‌ ജാഥ പ്രയാണമാരംഭിക്കും. ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *