June 27, 2026

എന്റെ കേരളം; കൊച്ചിൻ കലാഭവൻ മെഗാ ഷോ ഇന്ന്

0
eiVF3VA65815.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൊച്ചിൻ കലാഭവൻ മെഗാ ഷോ യുമായി ഇന്ന് വ്യാഴം എന്റെ കേരളം വേദിയിലെത്തും. അറുപതോളം കലാകാരൻമാരെ അണിനിരത്തി മിമിക്സും ഗാനമേളയും സിനിമാറ്റിക് ഡാൻസും കോർത്തിണക്കിയ കലാഭവന്റെ മെഗാ ഷോയാണ് എസ്.കെ.എം.ജെ ഹൈസ്കൂൾ മൈതാനത്ത് വൈകീട്ട് 6.30 ന് അരങ്ങേറുക. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയുടെ നാലാം ദിനമായ ഇന്ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രധാന വേദിയിൽ ശുചിത്വ മാലിന്യ സംസ്കരണം സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ശുചിത്വ മിഷൻ കൺസൾട്ടന്റ് എൻ. ജഗ്ജീവൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ, കൽപ്പറ്റ നഗരസഭ സെക്രട്ടറി അലി അസ്ഹർ, മീനങ്ങാടി വി.ഇ.ഒ നിധീഷ്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി. അലി തുടങ്ങിയവർ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സുസ്ഥിര സാഹസിക വിനോദ സഞ്ചാരവും വയനാടും എന്ന വിഷയത്തിൽ സെമിനാർ നടത്തും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി അംഗം പ്രദീപ് മൂർത്തി വിഷയാവതരണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *