May 14, 2024

പലിശക്കെണി ഒഴിവാക്കണം: കെ എഫ് എ

0
Eiwwyzt309.jpg
            

മാനന്തവാടി : കേരളത്തിലെ കർഷകർ എല്ലാ അവസ്ഥയിലും പ്രതിസന്ധിയിലായിരിക്കുകയാണ്. വേനൽ കടുത്തതോടെ കൃഷി നാശം സംഭവിച്ചതും. ഉൽപന്നങ്ങളുടെ വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . സർക്കാരിന്റ ഭാഗത്ത് നിന്നും യാതൊരു സഹായവും കർഷകർക്ക് ലഭിക്കുന്നില്ല. കൂടാതെ ബാങ്കുകൾക്ക് നൽകണ്ട പലിശ വിഹിതം നൽകാത്തതിനാൽ കർഷകരുടെ വായ്പ തിരിച്ചടവ് പ്രയാസത്തിലായിരിക്കുകയാണ് . കൂടാതെ വിവിധ സ്കീമുകളിൽ കൃഷി ഭവൻ വഴി നൽകണ്ട ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല. 2020 മുതലുള്ള മഴകെടുതി ധനസഹായം നൽകിയിട്ടില്ല. റബർ അധിക വില ആനുകൂല്യം കഴിഞ്ഞ ഒരു വർഷമായി നൽകിയിട്ടില്ല. സർക്കാർ ഇങ്ങനെ കർഷകർക്കെതിരായി നിൽക്കുന്നതിൽ പ്രതിക്ഷേധിച്ച് കേരളാ ഫാർമേഴ്സ് അസോസിയേഷൻ ശക്തമായ സമരവുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചു. ചെയർമാൻ സുനിൽ മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ : വർഗ്ഗീസ് കല്ലൻ മാരിയിൽ, ആലിയ കമ്മോം, രാജൻ പനവല്ലി ,രഞ്ജിത്ത് തൃശൂർ, മിനി മീനങ്ങാടി ,പൗലോസ് മോളത്ത് , സക്കറിയാ കൊടുങ്ങലൂർ,കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു. മാത്യു പനവല്ലി സ്വാഗതവും .പോൾ തലച്ചിറ നന്ദിയും പറഞ്ഞു. കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങളും നിലവിൽ നിലച്ചിരിക്കുന്ന അവസ്ഥയിലാണെന്നും കെ എഫ് എ കുറ്റപെടുത്തി. കർഷകർ ഇതുപോലെ പ്രതിസന്ധിയിലായ ഒരു സമയം ഉണ്ടായിട്ടില്ല എന്ന് യോഗം വിലയിരുത്തി. സർക്കാർ കർഷകർക്ക് നൽകണ്ട ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *