June 27, 2026

ബാവലി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

0
eiVKB7O42231.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി: ബാവലി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. മൈസൂർ ഭാഗത്ത് നിന്ന് വന്ന കെ എൽ 72 ഡി 4752 കെടിഎം ഡ്യൂക്ക് ബൈക്ക് യാത്രക്കാരനായ മാനന്തവാടി കണിയാരം പൊട്ടുകുളത്ത് വീട്ടിൽ അനുരാഗ് പി എന്നയാളെ മാരക മയക്ക് മരുന്നായ ഒമ്പത് ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു . പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് എ , ഐ ബി പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ , അർജുൻ എം , നിക്കോളാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *