April 24, 2024

മെയ്ദിനം – ഏകദിന സെമിനാർ സംഘടിപ്പിച്ചു

0
Img 20230501 210619.jpg
 കൽപ്പറ്റ: അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി അസംഘടിത വനിതാ തൊഴിലാളി യൂണിയൻ,ജോയിന്റ് വളണ്ടറി ആക്ഷൻ ഫോർ ലീഗൽ അൾട്ടർനേറ്റീവ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന സമിനാർ സംഘടിപ്പിച്ചു. അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദിനംപ്രതി കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നീണ്ട കാലയളവ് സമൂഹത്തിനുവേണ്ടി അധ്വാനിച്ച് വാർദ്ധക്യത്തിൽ നാമമാത്രമായ പെൻഷൻമാത്രം ലഭിക്കുന്ന സാഹചര്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അസംഘടിത വനിതാ തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. കൽപ്പറ്റ നഗരസഭ മുൻ ചെയർമാൻ അഡ്വക്കേറ്റ് പി ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. അസംഘടിത വനിതാ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്  കെ.പി സുശീല അധ്യക്ഷയായിരുന്നു. ചടങ്ങിൽ മുൻ ജില്ലാ ലേബർ ഓഫീസർ കെ. സുരേഷ് തൊഴിലാളികളുടെ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. അസംഘടിത മേഖലയിലെ അവകാശ സംരക്ഷണത്തെക്കുറിച്ച് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി. കെ. അബു, തൊഴിൽ മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ടി. യു.സി.ഐ.സംസ്ഥാന പ്രസിഡണ്ട് സാം പി മാത്യു എന്നിവർ പ്രഭാഷണം നടത്തി ജ്വാല എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ. ദിനേശൻ, കെ.എസ്.കെ.ടി.യു. ഏരിയ കമ്മിറ്റി അംഗം ടി. പി. ബാലകൃഷ്ണൻ, ഗൗരി വി. കെ., മുനീർ കെ.പി., സതീഷ് കുമാർ. പി. വി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *