September 18, 2026

കെല്ലൂരിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സെപ്റ്റംബർ 28-ന് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും

0
IMG_20260918_134908
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ: കെല്ലൂർ അഞ്ചാം മൈലിൽ ആരംഭിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ നിർവഹിക്കും. ചടങ്ങിൽ ഉഷ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല ചെയർപേഴ്സണും യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ സി. യൂസഫ് ജനറൽ കൺവീനറും ടി. ഷമീർ ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എഴുത്തൻ മമ്മൂട്ടി, നാസർ സാവാൻ, ഹമീദ് കൊച്ചി, കാട്ടിൽ ഉസ്മാൻ, മുരളി മാസ്റ്റർ, റോയ് മുണ്ടങ്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ സി. യൂസഫ് സ്വാഗതവും വാർഡ് മെമ്പർ ടി. ഷമീർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *