April 20, 2024

ഒപ്പം ‘ പദ്ധതി: മാനന്തവാടി താലൂക്കില്‍ തുടങ്ങി

0
Eiu09ag24998.jpg

മാനന്തവാടി :റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അതിദരിദ്ര്യ, അശരണ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിയ്ക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായി. സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായാണ് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. പദ്ധതിയുടെ മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം പെരുവക റോഡിലെ 101 നമ്പര്‍ റേഷന്‍കടയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.മഞ്ജു, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. സീമ, റേഷനിംഗ് ഓഫീസര്‍ എസ്.ജാഫര്‍, റേഷന്‍ ഡീലര്‍ കെ. ക്ലീറ്റസ്, ഓട്ടോ യൂണിയന്‍ ഭാരവാഹികളായ എം.പി ശശികുമാര്‍, സന്തോഷ് ജി നായര്‍, ബാബു ഷജില്‍കുമാര്‍, റഷീദ് പടയന്‍, സജീവന്‍, റേഷന്‍ സംഘടനാ പ്രതിനിധി ഡാനിയല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *