April 23, 2024

മാലിന്യ സംസ്‌ക്കരണം സ്മാര്‍ട്ടാക്കി പടിഞ്ഞാറത്തറ

0
Eiczl2y24846.jpg
  പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ നിര്‍വ്വഹിച്ചു. ഹരിതകര്‍മ്മ സേനയും കുടുംബശ്രീ വളണ്ടിയര്‍മാരും ചേര്‍ന്നാണ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത്.തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഡാറ്റാ ബേസ്, ടെക്‌നീഷ്യന്‍സ് ആപ്പ്, കസ്റ്റമര്‍ ആപ്പ്, എം.സി.എസ്/ ആര്‍.ആര്‍.എഫ് ആപ്പ്, വെബ് പേര്‍ട്ടല്‍ തുടങ്ങിയ അഞ്ച് ഘടകങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജു ജോര്‍ജ്, വി.ഇ.ഒ സുനില്‍കുമാര്‍, കെല്‍ട്രോണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജയ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *