April 20, 2024

ഈ മുറ്റം ഡിജിറ്റല്‍ സാക്ഷരത സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

0
Img 20230518 181900.jpg
വയനാട് : ഇ- മുറ്റം സര്‍വേ വളണ്ടിയര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം നടന്നു. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കാണ് കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് പരിശീലനം നല്‍കിയത് . കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. രണ്ടാം ഘട്ട പരിശീലനം 23 ന് നടക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേയാണ് നടത്തുന്നത് സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ . പഠിതാക്കള്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും . RP മാരുടെ പരിശീലനം ഉടനെ നടക്കും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് RP പരിശീലനം നടക്കുക. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. കല്‍പ്പറ്റ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ അജിത അധ്യക്ഷയായിരുന്നു.സി കെ ശിവരാമന്‍, അഡ്വ. മുസ്തഫ, ജെയ്‌ന ജോയി, സരോജിനി, മുഹമ്മദലി സി, സ്വയ നാസര്‍ , മനോജ് കെ എം, അംജദ് ബിന്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ , എഡി എസ്, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *