April 19, 2024

കന്നുകാലികളെ വനത്തിൽ മേയാൻ വിടരുതെന്ന വനം വകുപ്പിൻ്റെ തീരുമാനം കർഷകരോടുള്ള വെല്ലുവിളി:മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

0
Img 20230518 194438.jpg
മാനന്തവാടി:ജില്ലയിലെ വനത്തില്‍ കന്നുകാലികളെ മേയ്ക്കരുത് എന്ന വനം വകുപ്പിൻ്റെ തീരുമാനം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ക്ഷീര കർഷകർ കൂടുതലുള്ള മേഖലയാണ് തിരുനെല്ലി പഞ്ചായത്ത്. വനത്തിനോട് സമീപം താമസിക്കുന്ന ക്ഷീരകർഷകർ ആടുമാടുകളെ വളർത്തുന്നത് വനമേഖലയിലേക്ക് തുറന്ന് വിട്ടാണ്. നിരവധി കുടുംബങ്ങളാണ് വനത്തിലേക്ക് വളർത്ത് മൃഗങ്ങളെ തീറ്റക്കായി തുറന്നു വിടുന്നത്. ഈ നിയമം മൂലം ക്ഷീര മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സർക്കാർ അറിഞ്ഞു കൊണ്ടുള്ള വനം വകുപ്പിൻ്റെ തീരുമാനം തിരുത്തിയിലെങ്കിൽ നിയമം ലംഘിക്കുമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. 
കർഷകർക്കു നേരെ കർഷകരെ ദ്രോഹിക്കുന്ന തരത്തിലുള്ള നിയമ നടപടികളുമായി മുന്നോട്ടു പോയാൽ വളർത്തു മൃഗങ്ങളെ ഒന്നടങ്കം വനത്തിലേക്ക് കടത്തിവിട്ട് പ്രതിഷേധിക്കുമെന്നും, വനം വകുപ്പിൻ്റെ കാര്യാലയത്തിലേക്ക് ഉപരോധ സമരം അടക്കമുള്ള സമരമുറകൾ ആസൂത്രണം ചെയ്യുമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. എം. ജി. ബിജു അധ്യക്ഷത വഹിച്ചു.എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ മാസ്റ്റർ, പി.വി. ജോർജ്ജ്, കമ്മന മോഹനൻ എക്കണ്ടി മൊയ്തൂട്ടി സിൽവി തോമസ്, എ.എം. നിശാന്ത്, സതീശൻ പുളിമൂട്, ശശി തോൽപ്പെട്ടി, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *