March 29, 2024

നടവല്‍ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം

0
Img 20230522 181657.jpg
നടവയല്‍: നടവയല്‍ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് (ചൊവ്വ) നിര്‍വഹിക്കും. 2,00,98949 രൂപ ചിലവിലാണ് 436 ചതുശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്. 2018 ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 10 ട്രഷറികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള ട്രഷറി അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. 125 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നടവയല്‍ സബ്ട്രഷറിയില്‍ ധനകാര്യ ഇടപാടുകള്‍ നടത്തിവരുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത്, പനമരം, മീനങ്ങാടി, പൂതാടി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ട്രഷറിയുടെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സബ് ട്രഷറിയില്‍ 8 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.
വൈകീട്ട് 3 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ഇ വിനയന്‍, കമലാ രാമന്‍, പി.എം ആസ്യ, മേഴ്‌സി സാബു, ജനപ്രതിനിധികള്‍, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *