September 23, 2023

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ

0
20230529_194906.jpg
കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പൊതു സ്ഥലം മാറ്റം അട്ടിമറിച്ചും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ, പ്രൊബേഷൻ, ഗ്രേഡ് തുടങ്ങിയ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഇടത് സർവീസ് സംഘടനാ നേതാക്കളെ സംരക്ഷിക്കുന്നതിനായി ക്രമവിരുദ്ധമായി ഉത്തരവിറക്കി സ്വന്തം സംഘടനയിലെ ജീവനക്കാർക്ക് പോലും അർഹമായ സ്ഥലം മാറ്റങ്ങൾ നിഷേധിക്കുകയാണ്. ആശ്രിത നിയമനത്തിൻ്റെ അപേക്ഷകൾ യഥാസമയം മേലാഫീസിലേക്ക് അയക്കാതെ നീതി നിഷേധിക്കുകയാണ്. ഓഫീസ് അറ്റൻ്റർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതുമൂലം റേഷ്യോ പ്രമോഷൻ നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 
ജീവനക്കാർക്കെതിരെ കെട്ടിച്ചമയ്ക്കപ്പെട്ട പരാതികൾ തെളിവില്ലാതെ ഫയൽ തീർപ്പാക്കിയിട്ടും അവരെ പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ലാത്തതും പ്രതിഷേധാർഹമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറർ കെ.ടി ഷാജി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ജിതേഷ്, എം.വി.സതീഷ്, ഇ.വി.ജയൻ, വി.ജെ.ജിൻസ്, കെ.സി.എൽസി, ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് എം.നിഷ, ലിതിൻ മാത്യു, ശ്രീജിത്ത്കുമാർ, എ.കെ.റഹ്മത്തുള്ള, കെ.പ്രീത, ഇ.വി.ജയശ്രീ, എൻ.എസ് സുജേഷ് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *