April 25, 2024

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കണം – പനമരം പൗരസമിതി

0
20230529 195356.jpg
പനമരം : വയനാട്ടിലെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കണമെന്ന് പനമരം പൗരസമിതി ആവശ്യപ്പെട്ടു. ചായക്കട, തട്ടുകടകൾ, ഹോട്ടൽ, റെസ്റ്റൊറന്റ് തുടങ്ങി മുഴുവൻ ഭക്ഷണ ശാലകളിലും മാസത്തിൽ ഒരുതവണയെങ്കിലും പരിശോധന നടത്തി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണം. 
കൽപ്പറ്റയിലെ റെസ്റ്റൊറന്റിൽ നിന്നും ഭക്ഷണം കഴിച്ച പനമരത്തെ കാര്യാട്ട് കുടുംബാഗങ്ങൾക്ക് ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കടയുടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകാൻ ആരോഗ്യ വകുപ്പ് നടപടി കൈക്കൊള്ളണം. കടയിൽ നിന്നും പഴകിയ ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടും താല്കാലികമായി പൂട്ടിച്ചതു കൊണ്ട് പരിഹാരമാവില്ല. സ്ഥാപന നടത്തിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. 
ജില്ലയിലെ മിക്ക ഭക്ഷണ ശാലകളിലും വൃത്തിഹീനമായ അന്തരീക്ഷമാണ്. ധാരാളം വിനോദ സഞ്ചാരികളെത്തുന്ന വയനാട്ടിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കു കൂടി ചിലർ പേരുദോഷം വരുത്തുകയാണ്. ചിലയിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ശക്തമാണ്. എന്നാൽ ജില്ല മുഴുവൻ പരിശോധനകൾ വ്യാപിപ്പിക്കണം. പണം നൽകി ഇഷ്ടഭക്ഷണം കഴിക്കുന്നവരെ കൊലയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണം. 
യോഗത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, കാദറുകുട്ടി കാര്യാട്ട്, ടി.ഖാലിദ്, വിജയൻ മുതുകാട്, ടി.പി സുരേഷ് കുമാർ, എം.ഡി പത്മരാജൻ, മൂസ്സ കൂളിവയൽ, ടി. അജ്മൽ, സജീവൻ ചെറുകാട്ടൂർ, സജി എക്സൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *