വായ്പ തട്ടിപ്പ് നടത്തി രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് വഴിതെളിച്ചവർക്കെതിരെ കേസെടുക്കണം :സി.പി.ഐ ( എം )
പുൽപ്പള്ളി :കേളക്കവല സ്വദേശി കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ്റ (60) മരണം സംമ്പന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ.(എം) പുൽപ്പള്ളി ഏര്യാ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായ വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസടുക്കണമെന്നും രാജേന്ദ്രൻ്റെ കുടുംബത്തിൻ്റെ ബാധ്യത ബാങ്ക് ഏറ്റടുക്കണമെന്നും സി പി ഐ (എം) ആവശ്യപ്പെട്ടു. കെ.പി.സി.സി.ജനറൽ സെക്രട്ടറികെ കെ അബ്രഹാം പ്രതിയായ എട്ടര കോടി രൂപയുടെ പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ ഇരയായിരിന്നു രാജേന്ദ്രൻ.തനിക്ക് സ്വന്തമായുള്ള 70 സെൻ്റ് ഭൂമി സഹകരണ ബാങ്കിൽ പണയം വെച്ച് ചെറിയ തുക മാത്രമാണ് വായ്പ എടുത്തത്.എന്നാൽ തട്ടിപ്പു സംഘം ഇതിന് പുറമേ 22 ലക്ഷം രൂപ രാജേന്ദ്രൻ്റെ പേരിൽ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ തട്ടിയടുത്തു.ഇതിൽ മനംനൊന്ത് രാജേന്ദ്രൻ നിരവധി കോൺഗ്രസ്സ് നേതാക്കളുടെ അടുക്കലും സമീപവാസിയായ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അടുക്കലും നിരന്തരം സഹായം അഭ്യർത്ഥിച്ച് പോയിരിന്നു. പുൽപ്പള്ളിയിലെ കോൺഗ്രസ് നേതൃത്വം ആകെ പ്രതികളായ കേസ് കഴിഞ്ഞ യു .ഡി .എഫ് ഭരണകാലത്ത് തേച്ച് മാച്ച് കളഞ്ഞതാണ്. പിന്നീട് എ ൽ .ഡി .എഫ് ഭരണം വന്നശേഷമാണ് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്.നിലവിൽ പോലീസ് – വിജിലൻസ് കേസുകളിൽ ഹൈക്കോടിയിൽ നിന്നാണ് ഇവർ ജാമ്യം നേടിയത്.നിരവധി കർഷകരാണ് ഈ ബാങ്കിൽ തട്ടിപ്പിനിരയായത്.ഇതിൽ രാജേന്ദ്രൻ്റെ 70 സെൻറ് ഭൂമി പണയപ്പെടുത്തി എടുത്ത ലോൺ കുടിശിക ഇപ്പോൾ ഏകദേശം 40 ലക്ഷം ത്തോളം രൂപയാണ്. കിടപ്പ് രോഗിയായ പിതാവും രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരിന്നു ഇദ്ദേഹം
രാജേന്ദ്രൻ്റെ മരണത്തിന് ഉത്തരവാദികളുടെ പേരിൽ കർശന നടപടി വേണം.ബാങ്ക് പ്രമാണങ്ങൾ തിരികെ നൽകി രാജേന്ദ്രൻ്റെ കുടുംബത്തോട് നീതി കാണിക്കണമെന്നും സി .പി .ഐ (എം ) ആവശ്യപ്പെട്ടു.






Leave a Reply