ഹജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പ് നൽകി

മാനന്തവാടി : ഈ വർഷം ഹജിന് പോകുന്ന ഹാജിമാർക്ക് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ വെച്ച് യാത്രയയപ്പ് നൽകി.വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് കോറോo സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള,കടവത് മുഹമ്മദ്, കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, പി. കെ. അബ്ദുൽ അസീസ്, ഡി. അബ്ദുള്ള, നസീർ തിരുനെല്ലി, പടയൻ മുഹമ്മദു, അബ്ദുള്ള മൗലവി, അഷ്‌റഫ് സഖാഫി,തുടങ്ങിയവർ സംസാരിച്ചു.



Leave a Reply