സ്കൂൾ ബസ്സിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

കല്പറ്റ:- കല്പറ്റ എസ്.കെ.എം.ജെ സ്കൂളിൻ്റെ മൂന്ന് സ്കൂൾ ബസ്സുകളുടെ പ്രവർത്തനോദ്ഘാടനം കല്പറ്റ നഗരസഭാധ്യക്ഷൻ കേയം തൊടി മുജീബ് നിർവഹിച്ചു.മേപ്പാടി, വെങ്ങപ്പള്ളി, മുട്ടിൽ, കണിയാമ്പറ്റ എന്നീ റൂട്ടുകളിലാണ് ആദ്യമായി സ്കൂൾ ബസ് ഓടുന്നത്.വയനാട് ജില്ലയിലെ ആദ്യ ഹൈസ്കൂളായ എസ്.കെ.എം.ജെ സ്കൂളിലെ എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. പി.ടി.എ പ്രസിഡണ്ട് ഷാജു കുമാർ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ കെ.മണി, ടി. മധു, സുബ്രഹ്മണ്യൻ, ബിനി സതീഷ്, നിജിത സുഭാഷ്,സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, ഹെഡ്മാസ്റ്റർ എം.കെ അനിൽകുമാർ, എം.പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.



Leave a Reply