March 29, 2024

തോട്ടം തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു ഐ. എൻ.ടി.യു.സി

0
Img 20230602 170806.jpg
മേപ്പാടി : തോട്ടം തൊഴിലാളികളുടെ കൂലി ഏറ്റവും കുറഞ്ഞ തോതിൽ 41 രുപ വർദ്ധിപ്പിക്കുകയും മുൻകാല പ്രാബല്യം 17 മാസമുള്ളത് ഒരു വർഷ കാലയളവ് ഒഴിവാക്കി 2023 ജനവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം ഉണ്ടായിട്ടുള്ളത് യു ഡി എഫ് സർക്കാരിന്റെ കാലത്ത് 69 രൂപ കൂലി വർദ്ധിപ്പിച്ചപ്പോൾ പോരാ എന്ന് പറഞ്ഞ് സമരം നടത്തി അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ 2017 ൽ 52 രുപയും ഇപ്പോൾ 41 രൂപ വർദ്ധിപ്പിച്ച് തോട്ടം ഉടമകൾക്ക് അനുകൂലമായ നിലപാട് സ്വികരിച്ചിരിക്കുകയാണ് സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിൽ മേപ്പാടിയിൽ ചേർന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ നേതൃത്വ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യൂണിയൻ ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഒ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.ടി. എ 
റെജി ശ്രീനിവാസൻ തൊവരിമല ആർ രാമചന്ദ്രൻ ടി .എ  മുഹമ്മദ് എം ഉണ്ണികൃ ഷ്ണൻ ശശി പൊഴുതന കുഞ്ഞാപ്പ തലപ്പുഴ കൃഷ്ണൻ ചിറക്കര പി സി രാജേഷ് എൻ കെ സുകുമാരൻ കെ പി യുനസ് എന്നിവർ സംസാരിച്ചു
            
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *