August 3, 2026

ഷെറിൻ ഷഹാനയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

0
IMG_20230602_170655.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് :ഷെറിൻ ഷഹാനയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്.
പ്രതി ബന്ധങ്ങളെ തരണം ചെയ്ത് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷെറിൻ ഷഹാനയ്ക്ക് ആദരവ് നൽകാൻ പനമരം കുട്ടി പോലീസ് കമ്പളക്കാടുള്ള വസതിയിലെത്തി. ഷെറിൻ ഷഹാന താൻ നേടിയ വിജയം കരസ്ഥമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ വളരെ വ്യക്തമായി കേഡറ്റുകൾക്ക് വിശദീകരിച്ച് നൽകുകയും കേഡറ്റു കളുടെ ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ മറുപടി നൽകുകയും ചെയ്തു. പനമരം എസ് പി സി  യൂണിറ്റിന്റെ   സ്നേഹോപഹാരം   ചടങ്ങിൽ ജില്ലാ നോഡൽ ഓഫീസർ  ബാലക്യഷ്ണൻ എം യു  ഷഹാനയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽ എ ഡി എൻ ഒ   മോഹൻദാസ് കെ , രേഖ കെ, നവാസ് ടി, രജിത കെ ആർ , ലല്ലു ടി എൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *