സ്കൂള്‍ കിറ്റുകൾ വിതരണം ചെയ്തു
മാനന്തവാടി: വരയാല്‍ എല്‍ പി സ്കൂളിലെ നൂറ്റിമുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് കാരന്തൂർ മർകസിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ നടന്ന സ്കൂൾ കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ അയ്യപ്പന് ഉദ്ഘാടനം ചെയ്തു. ബാഗ്, നോട്ട്ബുക്ക്, പേനകൾ, മറ്റു ഉപകരണങ്ങൾ എന്നിവയാണ് കിറ്റിൽ അടങ്ങിയിരിക്കുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് നൗഷാദ്, വരയാല്‍ ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ ആനന്ദ്, ശിഫാഫ്, സഹീര്‍ അബ്ബാസ് സംബന്ധിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് വികെ സിദ്ദീഖ് സ്വാഗതവും ജിബിന്‍ സെബാസ്റ്റ്യാന്‍ നന്ദിയും പറഞ്ഞു.





Leave a Reply