October 9, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം : മൂന്ന് പേരെ അറസ്റ്റ് ചെയ്തു

0
IMG_20230607_180223.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും ആയത് പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തി
ഇവർക്കെതിരെ പോക്സോ ആക്ട് , ഐ റ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *