August 4, 2026

തോല്‍പ്പെട്ടിയിൽ പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് ; പുലിയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി

0
IMG_20230607_205535.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേയ്ഞ്ചില്‍ ഉള്‍പ്പെടുന്ന ചേലൂര്‍ മണ്ണൂണ്ടി കോളനിക്ക് സമീപം തടയണയോട് ചേര്‍ന്ന ഭാഗത്ത് വെച്ച് പുലിയുടെ ആക്രമണത്തില്‍ സഹോദരന്മാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചേലൂര്‍ പഴയ തോട്ടം കോളനിയിലെ മാധവന്‍ (45), രവി (32) എന്നിവരെയാണ് ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടി പുള്ളിപുലി ആക്രമിച്ചത്. പുലിയുടെ നഖമേറ്റ് പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മേയ്ക്കാന്‍ വിട്ട ആടുകളെ തിരികെ തെളിക്കുന്നതിനിടെയാണ് പുഴയരികിലായുണ്ടായിരുന്ന പുലി തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി വനപാലകരെ വിവരമറിയിക്കുകയും വനപാലകരെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇരുവരേയും ആക്രമിച്ച പുലിയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. പുലിയുടെ ദേഹത്ത് പഴകിയ നിലയിലുള്ള മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. മറ്റു മൃഗങ്ങളുമായി ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ച മുറിവായിരിക്കുമെന്നാണ് സൂചന. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *