ഓണത്തിന് അവർ പുത്തനുടുപ്പണിയും; ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രിയങ്കയുടെ ഓണസമ്മാനം
സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും പ്രിയങ്ക ഗാന്ധി എം പിയുടെ ഓണസമ്മാനമായി 1187 പേർക്ക് ഓണക്കോടികൾ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉൾപ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഓണക്കോടി സമ്മാനമായി നൽകുന്നത്.
കഴിഞ്ഞ വർഷം അങ്കണവാടി ജീവനക്കാർക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ 425 ഓണക്കോടിയാണ് നൽകിയത്. കൃഷിമന്ത്രി ടി സിദ്ദിഖ് വിതരണം യ്തു. പി പി ആലി, സലീം മേമന, അരുൺദേവ്, ഗിരീഷ് കൽപ്പറ്റ, ഇ വി അബ്രഹാം, ജാസർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. സുൽത്താൻബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേർക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നൽകിയത്. സുൽത്താൻബത്തേരി അധ്യാപകഭവനിൽ നടന്ന ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ഓണക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേർന്ന് ഓണക്കോടികൾ ഏറ്റുവാങ്ങി. ചടങ്ങിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മടി മുഹമ്മദ്, ടി എസ് ദിലീപ്കുമാർ, ഇ കെ ബാലകൃഷ്ണൻ, എൻ സി കൃഷ്ണകുമാർ, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരൻ ആത്താർ, എം ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കൽ, ഷീജ രാജു, രാജേഷ് നമ്പിച്ചാൻകുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എൽ പൗലോസ്, അബ്ദുള്ള മാടക്കര, കെ ഇ വിനയൻ, അഡ്വ. കെ ടി ജോർജ്, ബൈജു ഐസക്, ഗിരീഷ് കെ ടി, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, നഗരസഭ-ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, യു ഡി എഫ് നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തിൽ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.





Leave a Reply