കാട്ടാനയുടെ പടമെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയെ ആന ഓടിച്ചു
കൽപ്പറ്റ: വയനാട് മുത്തങ്ങ വനത്തിൽ കാട്ടാനയുടെ പടമെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയെ ആന ഓടിച്ചു. കാട്ടിൽ കയറി കാട്ടാനക്കൂട്ടത്തിന്റെ പടമെടുക്കുന്നതിനിടെയാണ് സംഭവം. തൊട്ടു പിറകെയെത്തിയ വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയുടെ സഫാരി വാഹനത്തിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞു. തലനാരിഴക്കാണ് തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടത്.
വന്യജീവിയെ ശല്യപ്പെടുത്തിയതിന് വനം വകുപ്പ് ഇയാൾക്കെതിരെ കേസെടുത്തു പിഴയടപ്പിച്ചു. സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കാട്ടാന ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.






Leave a Reply