കർഷകർക്ക് വയനാട് പാക്കേജിൽ പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു-കർഷക കോൺഗ്രസ്
കൽപ്പറ്റ:2012 -13 സാമ്പത്തിക വർഷത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കി വന്ന വയനാട് പാക്കേജ് അട്ടിമറിക്കപ്പെടുകയാണെന്ന് കർഷക കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കുരുമുളക്, കാപ്പി കർഷകർക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു ഈ പാക്കേജ്.
എന്നാൽ കഴിഞ്ഞ 2022- 23 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടില്ല. കൃഷിവകുപ്പിൽ അന്വേഷിക്കുമ്പോൾ വരുമെന്ന് പറഞ്ഞ് കർഷകരെ മടക്കി അയക്കുകയാണെന്നാണ് അറിഞ്ഞത്. മുൻ വർഷങ്ങൾ ഡയറക്ടറേറ്റിൽ നിന്നും കൃഷിവകുപ്പ് മുഖാന്തിരം നടപ്പിലാക്കിയിരുന്ന ഈ പദ്ധതിയുടെ
2022- 23 സാമ്പത്തിക വർഷത്തിലെ നോഡൽ ഓഫീസർ ജില്ലാ കലക്ടറാണ്. എന്നാൽ വേണ്ട സമയത്ത് അന്നുണ്ടായിരുന്ന ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രൊപ്പോസൽ നൽകാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. വയനാട്ടിലെ കർഷകർ ഇത്രയേറെ വലഞ്ഞു കഴിയുന്ന സാഹചര്യത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കാത്തത് കുരുമുളക് സ്പെഷ്യൽ പാക്കേജ് ആയ വയനാട് പാക്കേജ് കർഷകർക്ക് നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതെ തുടർന്ന് പാക്കേജ് ഇല്ലാതായാൽ വയനാട്ടിലെ കുരുമുളക് കർഷകർ ഇല്ലാതായി മാറും. എന്നാൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അനാസ്ഥമൂലം നഷ്ടപ്പെട്ടുപോകുന്ന പാക്കേജ് പുനസ്ഥാപിക്കണമെങ്കിൽ ഇവർക്ക് മുകളിൽ ഉള്ള ഡെപ്യൂട്ടി ഡയറക്ടറാണ് എന്നാൽ ഉദ്യോഗസ്ഥലത്തിൽ എല്ലാവരും മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നത്. ഇതുമൂലം കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കൃഷിവകുപ്പിൽ കർഷകർക്കായി പല പദ്ധതികൾ ഉണ്ടെങ്കിലും കുരുമുളക് കാപ്പി കർഷകർക്ക് ഏറ്റവും ഉപകാരപ്രദവും പ്രയോജകരവുമായ പദ്ധതിയാണ്. വയനാട് പാക്കേജ് വയനാട്ടിലെ കർഷകരെ താങ്ങി നിർത്താൻ ഈ പദ്ധതിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.
2023 -24 സാമ്പത്തിക വർഷത്തിൽ നാളിതുവരെ ആയിട്ടും പദ്ധതികൾ ലഭിക്കേണ്ടതായിട്ടുള്ള യാതൊരു നടപടിയും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് നടന്നിട്ടില്ല ഇതുമൂലം ചെറുകിട കർഷകർ വലിയ ആശങ്കയിലാണ്. പദ്ധതി വരുമോ ഇല്ലയോ എന്ന ആശങ്ക കർഷകരെ രോഷകുലരും കൃഷിയോടും കൃഷിവകുപ്പിനോടും വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.
ഏറെ പ്രാധാന്യത്തോടുകൂടി കഴിഞ്ഞദിവസം കലക്ടറേറ്റിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ പി എ ഒ, അല്ലെങ്കിൽ ഡി ഡി എച്ച് , എന്നിവരിൽ ആരെങ്കിലും ഒരാൾ പങ്കെടുക്കേണ്ട മീറ്റിങ്ങിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ വിടുകയാണ് ഉണ്ടായത് യോഗത്തിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ ആകാത്തതിനാൽ വയനാട് പാക്കേജ് കുരുമുളക് വികസന പദ്ധതിയുടെ പ്രൊപ്പോസൽ കലക്ടർ തിരിച്ചുവിട്ടതായും പറയപ്പെടുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും പിടിപ്പുകേടും കാരണം കർഷകർക്ക് നഷ്ടപ്പെടുന്ന പാക്കേജുകൾ പുനസ്ഥാപിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കർഷക കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജിൻസൺ പുളിയാർ മല അധ്യക്ഷതവഹിച്ചു. പി കെ മുരളി, ബാബു പി മാത്യു, സാലി റാട്ടക്കൊല്ലി, ആർ രാജൻ , പി കബീർ , ജയപ്രസാദ് , അഡ്വ: രജീവ് പി എം , അഡ്വ: ജോസ് തേരകം , വിനോദ് കുമാർ ,ഷിഹാബ് കാച്ചാസ് , മുഹമ്മദലി കെ കെ, ആന്റണി ടി ജെ , മാത്യു തുടങ്ങിയവർ സംസാരിച്ചു.






Leave a Reply