വ്യാജ ഒപ്പിട്ട് ലോൺ നൽകി പരാതിയുമായി അധ്യാപിക രംഗത്ത്

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി ലോണ്‍ നല്‍കിയതെന്ന പരാതിയുമായി അധ്യാപിക ബിന്ദു ചന്ദ്രന്‍ . തന്റെ പരിചയ കുറവ് ഇവര്‍ മുതലെടുത്താണ് വ്യാജ ഒപ്പിട്ട് ലോണ്‍ നല്‍കിയതെന്നും ഇത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു. വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തതോടെയാണ് താന്‍ അറിയാതെ കള്ള ഒപ്പിട്ട് വായ്പ നല്‍കിയതെന്ന് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.



Leave a Reply