November 7, 2026

ഇ-ഹെൽത്ത് പദ്ധതിയില്‍ ട്രെയിനി നിയമനം

0
WhatsApp Image 2026-10-12 at 6.43.32 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ ആറ് മാസത്തേക്ക് താൽകാലികമായി നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് /ഐടി /ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്ങ് /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം.സി.എ എന്നിവയാണ് യോഗ്യത. ഹാഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് / ഹോസ്പിറ്റൽ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 മുതൽ 35 വയസ്സുവരെ. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 10 ന് തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *