കെകെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന
പുല്‍പ്പള്ളി:പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. 6അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരെത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അബ്രഹാം നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റിലാണ്. ഇതിനിടയിലാണ് പുല്‍പ്പള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടില്‍ ഇഡിയുടെ റെയ്ഡ് നടത്തുന്നത്. പരിശോധനയുടെ വിശദാംശംങ്ങള്‍ ഒന്നും നിലവില്‍ ലഭ്യമായിട്ടില്ല.
Leave a Reply