November 4, 2026

ചരിത്ര നേട്ടവുമായി സിഎംഎൽ മീനങ്ങാടി ശാഖ

0
IMG_20230610_160031.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:ചെറുപുഷ്പ ലീഗിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാനന്തവാടി രൂപതയിലെ ഏറ്റവും മികച്ച ശാഖയായി മീനങ്ങാടി തെരഞ്ഞെടുക്കപ്പെട്ടു.നാലുപതിറ്റാണ്ടിലധികം പ്രവർത്തന ചരിത്രമുള്ള ശാഖ ആദ്യമായിട്ടാണ് രൂപത തലത്തിൽ ഒന്നാമത് എത്തുന്നത്. 150ലധികം ശാഖകളുള്ള മാനന്തവാടി രൂപതയിലെ ഏറ്റവും മികച്ച ശാഖക്കുള്ള പുരസ്കാരം ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.വിവിധ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനം, വിവിധ മേഖലകളിലെ തനിമയാർന്ന പ്രവർത്തനങ്ങൾ,ഭവന പുനരുദ്ധാരണം, സ്കോളർഷിപ്പ് വിതരണം തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ മിഷൻ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക കർമ്മ പദ്ധതികൾ എന്നിവയിലൂടെയാണ് ശാഖ മികവിൽ ഒന്നാമതായത്. റവ.ഫാദർ ജോസഫ് ഇല്ലിമൂട്ടിൽ, റവ.ഫാ.ജോമോൻ ഉപ്പു വീട്ടിൽ, റവ.ഫാ.ജോബിൻ തൂങ്കുഴി, സിസ്റ്റർ ആൻസിൽ , ലിജോ കുഴികണ്ടത്തിൽ, എൽസ മാങ്ങൻ , സാജൻ പേരാങ്കോട്ടിൽ, ജോഷി മുഞ്ഞനാട്ട്, ഓസ്റ്റിൻ മരുതോലിൽ, സാന്ത്വന ചന്ദനപറമ്പിൽ , ടിന്റു പേരാങ്കോട്ടിൽ, ആൻലിൻ കളപ്പുരയ്ക്കൽ, ആഷ്ന പാലാരികുന്നേൽ, ട്രീസ മണ്ണൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *