പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരിക്കല്ലൂർ :പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ നായർ(68) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഇവിടെയായിരുന്നു കിടന്നിരുന്നത്. പെരിക്കല്ലൂർ എത്തിയിട്ട് അഞ്ചു മാസക്കാലം ആയി. പുൽപ്പള്ളി പോലീസ് എസ് ഐ സാജനും, ഷക്കീർ വാർഡ് മെമ്പർ കലേഷ് പി എസ് എസ് എന്നിവ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Leave a Reply