June 30, 2026

ലഹരിവിരുദ്ധ മാസാചരണത്തിന് തുടക്കമായി

0
WhatsApp Image 2026-06-30 at 9.39.50 PM
By ന്യൂസ് വയനാട് ബ്യൂറോ

ആടിക്കൊല്ലി: ആടിക്കൊല്ലി ദേവമാത എഎൽപി സ്‌കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഉദ്‌ഘാടനം പുൽപ്പള്ളി പഞ്ചായത്ത് മെമ്പർ ഷിനി ജോർജ് നിർവ്വഹിച്ചു. എച്ച്.എം സി ഷൈനിമോൾ സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ മാസാചരണ പ്രവർത്തന കോർഡിനേറ്ററും അധ്യാപകനുമായ ജോസഫ് വി.ടി, അധ്യാപിക ആൽബി ബേബി, ഷെറിൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.

കുട്ടികൾക്ക് റെഡ് റിബൺ കുത്തി നൽകിയും ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിയും അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ മാസാചരണ പ്രവർത്തനത്തിൽ പങ്കാളികരായി. മാനന്തവാടി രൂപത കോർപ്പറേറ് വിദ്യാഭ്യാസ ഏജൻസിയുടെ നിർദേശ പ്രകാരം നടത്തപ്പെടുന്ന ലഹരി വിരുദ്ധ മാസാചരണം BEYOND THE BUZZ എന്ന പദ്ധതിയുടെ ഭാഗമായി ഒരുമാസക്കാലം വേറിട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും പി. ടി. എ യും.

കഴിഞ്ഞ വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സംഘടപ്പിച്ച ലഹരി വിരുദ്ധ മാസാചരണ പ്രവർത്തന മത്സരത്തിൽ മികച്ച രണ്ടാമത്തെ സ്‌കൂളായി ആടിക്കൊല്ലി ദേവമാത എ എൽ പി സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *