എസ്.എസ്.എഫ് മാനന്തവാടി സെക്ടര്‍ സാഹിത്യോത്സവിന് ജൂണ്‍ 24 ന് തുടക്കമാകും
മാനന്തവാടി: എസ്.എസ്.എഫ് മാനന്തവാടി സെക്ടര്‍ സാഹിത്യോത്സവിന് ജൂണ്‍ 24 ശനിയാഴ്ച്ച പിലാക്കാവ് വട്ടര്‍കുന്നില്‍ തുടക്കമാവും . സര്‍ഗ്ഗത്മക പ്രതിരോധത്തിന്റെ ഭാഗമായി കലാ സാഹിത്യത്തിന്റെ സുന്ദരമായ ഭാവങ്ങളോടെയാണ് മുപ്പതാമത് എഡിഷന്‍എസ്എസ്എഫ് മാനന്തവാടി സെക്ടര്‍ സാഹിത്യോത്സവ് നടക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. ദാറുസ്സലാം സുന്നി മദ്രസയില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ എസ്എസ്എഫ് ,എസ്.വൈ.എസ്, മുസ്ലിം ജമാഅത് യൂണിറ്റ് സര്‍ക്കിള്‍ നേതാക്കള്‍ പങ്കെടുത്തു. 2023 ജൂണ്‍ 24,25 തിയ്യതികളില്‍ വട്ടര്‍ക്കുന്ന് യൂണിറ്റില്‍ വെച്ച് നടക്കുന്ന കലാമാമാങ്കത്തിന് ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സെഷനോടെ ആരംഭം കുറിക്കും.
Leave a Reply