May 10, 2024

പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു

0
Img 20230617 113432.jpg
മാ​ന​ന്ത​വാ​ടി: പ്ര​ദേ​ശ​ത്തു​കാ​രു​ടെ ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം. പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ആ​ദ​ണ്ട​യി​ലാ​ണ് കൂ​ടു​സ്ഥാ​പി​ച്ച​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ൽനി​ന്ന് അ​ൽപം മാ​റി സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഇ​വി​ടെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, റേ​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​രാ​കേ​ഷ്, ആ​ഷി​ഫ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, ജ​യേ​ഷ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ കൂ​ട് സ്ഥാ​പി​ച്ച​ത്. പ​ച്ചി​ലകൊ​ണ്ട് മ​റ​ച്ച് കാ​പ്പി​ത്തോ​ട്ട​ത്തി​ന് സ​മീ​പ​മാ​യി സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ഇ​ര​യാ​യി ആ​ടാ​ണു​ള്ള​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. പു​ളി​ക്ക​ൽ മാ​ത്യു​വി​ന്റെ പ​ശു​വി​നെ​യാ​ണ് ആ​ദ്യം ക​ടു​വ കൊ​ന്ന​ത്. പി​ന്നീ​ട് വ​ര​കി​ൽ വി​ജ​യ​ന്റെ പ​ശു​ക്കി​ടാ​വും പു​ളി​ക്ക​ൽ റോ​സ​യു​ടെ പ​ശു​വും ക​ടു​വ​യു​ടെ ആ​ക്ര​ണ​ത്തി​ൽ ച​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ന​പാ​ല​ക​ർ കാ​മ​റ​വെ​ച്ചാ​ണ് നി​രീ​ക്ഷി​ച്ച​ത്. കൂ​ടു​വെ​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് സ്ഥാ​പി​ച്ച​ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *