ദുർമന്ത്രവാദവും പീഡനവും നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളണം : ഡി.വൈ.എഫ്.ഐ
മാനന്തവാടി: പനമരത്ത് വിവാഹിതയായ പെണ്‍കുട്ടിയെ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനത്തിരയാക്കിയ സംഭവം പുരോഗമന സമൂഹത്തിന് അപമാനകരമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവിച്ചു. ഭര്‍ത്തൃഗൃഹത്തില്‍ വച്ച് പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്. മാനസികമായും, ശാരീരികമായും ഉള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായാണ് പെണ്‍കുട്ടി തന്നെ പറയുന്നത്. ഇത്തരത്തില്‍ മന്ത്രവാദത്തിനും, പീഡനത്തിനും കൂട്ട് നിന്ന ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജിതിന്‍ കെ ആര്‍, കെ വിപിന്‍ ,ബബീഷ് വി ബി കെ അഖില്‍, അനിഷ സുരേന്ദ്രന്‍,നിരഞ്ജന അജയകുമാര്‍, അര്‍ജുന്‍ വെണ്‍മണി എന്നിവര്‍ സംസാരിച്ചു.






Leave a Reply