May 10, 2024

ക്വിസ് മത്സരം നടത്തി

0
Img 20230617 201553.jpg
മാനന്തവാടി :ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം എന്നിവര്‍ സംയുക്തമായി ഔഷധസസ്യ ഉദ്യാന നിര്‍മ്മാണവും ആയുഷ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. അനീന ജിതേന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ആയുഷ് ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.കെ സന്തോഷ്, പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ കെ.കെ ജിജി, പി.ടി.എ പ്രസിഡന്റ് പി.പി ബിനു, ടി.ആര്‍ ശശി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. മനു വര്‍ഗ്ഗീസ്, ഡോ. പ്രവീണ്‍ ടി. ജോസ്, ഡോ. റിഷ്യ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, ഡോ. വീണാ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *