August 3, 2026

കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് ; ആഫ്രിക്കന്‍ പൗരനെ പിടികൂടി വയനാട് പോലീസ്

0
20230623_181049.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക്എംഡിഎംഎ യടക്കമുള്ള അതിമാരക മയക്കുമരുന്ന് വിതരണം ചെയ്യുന്നതില്‍ മുഖ്യ ഇടനിലക്കാരനായ ആഫ്രിക്കന്‍ പൗരനെ ബംഗളൂരില്‍ ചെന്ന് തിരുനെല്ലി പോലീസും, വയനാട് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും പിടികൂടി. ഐവറി കോസ്റ്റ് ബിംഗര്‍ വില്ല സ്വദേശി ഡാനിയല്‍ എന്ന അബുവിനെയാണ് പിടികൂടിയത്. 
നവംബര്‍ അഞ്ചിന് കാട്ടിക്കുളത്ത് വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും 106 ഗ്രാം എംഡി എം എ യുമായി പിടികൂടിയതിനെ തുടര്‍ന്ന് റിമാണ്ടില്‍ കഴിഞ്ഞു വരുന്ന മലപ്പുറം സ്വദേശികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി എസ് ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബംഗളൂരു ശ്രീരാം പുരയില്‍ നിന്നുമാണ് അബുവിനെ പിടികൂടിയത്.
നവംബര്‍ അഞ്ചിന് 106 ഗ്രാം എംഡി എം എ കടത്തിക്കൊണ്ടുവന്ന പ്രതികളും മലപ്പുറം സ്വദേശികളുമായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, ഹഫ്‌സീര്‍ എന്നിവരെ കാട്ടിക്കുളത്ത് വെച്ച് നടത്തിയ പരിശോധനയില്‍ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തുടരന്വേഷണത്തില്‍ അന്നത്തെ തിരുനെല്ലി എസ്.എച്ച്.ഒ പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മലപ്പുറം സ്വദേശിയും നാലാം പ്രതിയുമായ ജുനൈസ് ചാത്തേരി എന്ന യാസിറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നാല് പേരും റിമാണ്ടില്‍ കഴിഞ്ഞ് വരികയാണ്. 
ഇവരുടെ മൊഴിയില്‍ നിന്നും എംഡി എം എ വാങ്ങിയത് ഒറ്റപ്പാലം സ്വദേശിയായ അനീസ് എന്ന ആളില്‍ നിന്നുമാണെന്നും, അനീസ് മയക്കുമരുന്ന് വാങ്ങുന്നത് ആഫ്രിക്കകാരനായ ഡാനിയല്‍ എന്ന അബുവില്‍ നിന്നുമാണെന്ന് വ്യക്തമായി. തുടര്‍ന്ന്ജൂണ്‍ 21ന് തിരുനെല്ലി എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബംഗളൂരിലെ അനീസിന്റെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചതില്‍ റൂംമേറ്റ് പറഞ്ഞ പ്രകാരം അനീസ് ആഫ്രിക്കക്കാരനായ ഡാനിയല്‍ എന്നിവരുടെ അടുത്ത് എംഡിഎംഎ  വാങ്ങുന്നതിനായി പോയതാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സംഘം ബംഗളൂരിലെ ശ്രീരാമപുരം എന്ന സ്ഥലത്തെത്തി. അവിടെ നിന്നും അബുവിനെ കസ്റ്റഡിയിലെടുത്തു. ഇയ്യാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അനീസ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോവുകയും ചെയ്തു. എസ് സി പി ഓ മാരായ പ്രജീഷ്, അനൂപ്, ജോബി, രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *