August 3, 2026

വെള്ളമുണ്ടയിൽ അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

0
IMG_20260803_100531
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ, പ്രൊഫസർ കെ. ആലിക്കുട്ടി ഉസ്താദ്, മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മണ്ണുമറഞ്ഞ സഹോദരങ്ങൾ എന്നിവർക്കായി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

 

തരുവണ ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ മോയി കട്ടയാട് അദ്ധ്യക്ഷത വഹിച്ചു. ജിൻഷാദ് വാരാമ്പറ്റ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ.യു.എം.എൽ. പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി. ആരാമം മുഹമ്മദ്, മമ്മൂട്ടി മദനി, നാസർ സാവാൻ, ഇബ്രാഹീം സി.എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ഉസ്മാൻ സി.എച്ച് നന്ദി പറയുകയും ചെയ്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

 

കള്ളാടി ദുരന്തസമയത്ത് വെള്ളമുണ്ടയിലെ വൈറ്റ് ഗാർഡ് (White Guard) നടത്തിയ നിസ്വാർത്ഥ സന്നദ്ധപ്രവർത്തനങ്ങളെ യോഗം പ്രത്യേകമായി പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ, ചരിത്രപരമായ ഭാഷാ സമരത്തിൽ അന്ന് മാനന്തവാടിയിൽ യൂത്ത് ലീഗിനെ നയിച്ച പി.എ. ആലി സാഹിബിന് യോഗത്തിൽ വെച്ച് സ്നേഹോപഹാരം സമർപ്പിച്ചു. ഷാജി പുളിഞ്ഞാൽ, എ.കെ. നാസർ, നാസർ പുലിക്കാട്, ഹാരിസ് ആറുവാൾ, സമദ് വെള്ളമുണ്ട, യൂസുഫ് വെള്ളമുണ്ട, റഹ്മാൻ അൽഫ, അബ്‌ദുള്ള വൈകിലേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *