മന്ത്രവാദ പീഡനം : മന്ത്രവാദിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കൽപ്പറ്റ:
അന്ധവിശ്വാസത്തിന്റെ ഭാഗമായി ഭർതൃഗൃഹത്തിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പനമരം പഞ്ചായത്തിലെ കൂളിവയൽ ടൗണിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കെ ആർ ജിതിൻ, പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, അർജ്ജുൻ ഗോപാൽ, പി ജംഷീദ്, എം രമേഷ്, അനിഷ സുരേന്ദ്രൻ, ഇസ്മായിൽ , കെ വിപിൻ, ബബീഷ് വി ബി, ഷെജിൻജോസ്, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply