October 10, 2026

കാട്ടാന ഓട്ടോറിക്ഷ മറിച്ചിട്ടു

0
20230630_113014.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ എകെജിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. നടവയൽ ടൗണിലെ ഓട്ടോ തൊഴിലാളി കോഴിശ്ശേരിൽ രാജേഷിന്റെ ഓട്ടോറിക്ഷയാണു കാട്ടാന മറിച്ചിട്ടു നശിപ്പിച്ചത്. നിർമാണം നടക്കുന്ന വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇന്നലെ പുലർച്ചെയാണ് പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ മറിച്ചിട്ടത്.വീടിന്റെ നടയിലൂടെ വന്നാണു കാട്ടാന സമീപത്തെ പ്ലാവിനു ചുവട്ടിലേക്ക് പോയതും. നല്ല മഴയായതിനാൽ, കാട്ടാന എത്തിയതു വീട്ടുകാർ അറിഞ്ഞില്ല. രാജേഷിന്റെ വീടിനോടു ചേർന്ന് സ്ഥാപിച്ച കോഴിക്കൂടിന്റെ മേൽക്കൂര രണ്ടാഴ്ച മുൻപ് കാട്ടാന തകർക്കുകയും വിറകുപുര നശിപ്പിക്കുകയും ചെയ്തിരുന്നു. അന്നു വീട്ടുകാർ പുറത്തിറങ്ങി ബഹളം വച്ചതോടെയാണ് കാട്ടാന പിൻമാറിയത്.
ഒന്നര  മാസമായി നെയ്ക്കുപ്പ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. പ്രദേശത്തെ വീട്ടുമുറ്റങ്ങളിലൂടെ നടക്കുന്ന കാട്ടാന, വീടിന് സമീപം വലിച്ചുകെട്ടുന്ന ഷീറ്റുകളും നശിപ്പിക്കുന്നുണ്ട്. പടക്കം പൊട്ടിച്ചും ബഹളം വച്ചും ഓടിക്കാൻ ശ്രമിക്കുന്നവർക്കു നേരെ ആന തിരിയുന്നുമുണ്ട്. വനംവകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങുന്നത്. .പ്രദേശത്ത് വനംവകുപ്പ് കാവൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *