October 12, 2024

ഡോക്ടേഴ്സ് ഡേയിലെ വേറിട്ട കാഴ്ചകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20230702 085522.jpg
കൽപ്പറ്റ :
ഒരു മരത്തിന്റെയോ, മുളങ്കൂട്ടത്തിന്റേയോ തണലിൽ തുറന്ന മെഡിക്കൽ ക്യാമ്പ് നടത്തുക. അത് കാടിന്റെയും, മലയുടെയും ഒത്ത നടുവിൽ ആരും ഒരിക്കലും കടന്നു ചെല്ലാത്ത ആദിവാസി കോളനികളിൽ ആയാലോ?വയനാട്ടിൽ നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി തുടങ്ങിയ ആയുർവേദ, സിദ്ധ, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുഷ് ട്രൈബൽ ട്രൈബൽ മെഡിക്കൽ യൂണിറ്റിനെക്കുറിച്ചാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചത്.ഇനി കാടുകൾ താണ്ടി ക്യൂ നിന്ന് വയനാട്ടിലെ ഗോത്ര ജനതയ്ക്കു ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അവരുടെ കോളനികളിൽ നിന്നു തന്നെ ആയുഷ് ഡോക്ടർമാരുടെ സേവനവും, മരുന്നുകളും സൗജന്യമായി ലഭിക്കപ്പെടും. ഇതോടൊപ്പം തന്നെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ബോധവൽക്കരണ ക്ലാസുകൾ, ആയുഷ് പരിശീലന പരിപാടികൾ ഇവയൊക്കെ ഇതോടൊപ്പം തന്നെ ലഭിക്കുകയും ചെയ്യും. പ്രളയ കാലത്ത് ഉരുൾ പൊട്ടിയ മേപ്പാടിയിലെ പുനരധിവാസ മേഖലകളിലും, വെള്ളത്താൽ ചുറ്റപ്പെട്ട വയനാട്ടിലെ മറ്റു മേഖലകളിലും ആയുഷ് മെഡിക്കൽ ക്യാമ്പുകൾ നടത്തിയും, വയനാട്ടിലെ ട്രൈബൽ  
റസിഡൻസി സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും,ആരോഗ്യ സംബദ്ധമായ മറ്റു ക്ലാസുകൾ നൽകിയും, കോവിഡ് കാലങ്ങളിൽ ഗോത്ര വിഭാഗങ്ങളിൽ കോവിഡ് സുരക്ഷാ പരിശീലനങ്ങളും, ആയുഷ് പ്രതിരോധ മരുന്നുകളും കോളനികളിൽ നൽകിയും ശ്രദ്ധേയരായവർ ആണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്.കർക്കിടക കഞ്ഞിയും, ഔഷധ കാപ്പിയും, പനി ക്കഷായവും, അപരാജിത ധൂമ ചൂർണ്ണവും വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്ക് ഇപ്പോൾ സുപരിചിതമാണ്. കോളനികളിൽ ഔഷധ തോട്ട നിർമ്മാണവും, ആയുഷ് പാചക പരിശീലനവും , ആയുഷ് ലഹരി വിമോചന മാർഗ്ഗങ്ങളും, മൂല്യ വർധിത ഉൽപ്പന്ന പരിശീലന പരിപാടികളും ഒക്കെ ആയുഷ് ട്രൈ ബൽ മെഡിക്കൽ യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു. അരിഷ്ടങ്ങളും, ലേഹ്യങ്ങളും,തൈലങ്ങ ളും,ഹോമിയോ മധുര മരുന്നുകളുമായി എത്തുന്ന ആയുഷ് ഡോക്ടർമാരെ കാണുവാൻ ഗോത്ര വർഗ്ഗക്കാർ പ്രത്യേക താൽപ്പര്യം കാണിക്കുന്നുണ്ട്.
ഡോ: അരുൺ ബേബി, ഡോ :സി ത്താരbപർവീൺ ,  ഡോ:വന്ദന വി. ടി എന്നിവരാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിനെ നയിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *