June 7, 2026

മാനന്തവാടി നഗരസഭ കൺട്രോൾ റൂം തുറന്നു

0
20230707_174556.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ കാലവർഷം മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ  നഗരസഭാ പരിധിയിലുള്ള വിവിധ ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്താണ്  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത് .    യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.  സി.കെ രത്നവല്ലി ചെയർപേഴ്സൺ യോഗം ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർമാരായ നൈനേഷ് മാനന്തവാടി,  ജോസ് കെ ടി പയ്യമ്പള്ളി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ  രമ്യ രാഘവൻ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെ്ക്ടര്‍  സജിത്ത് ചന്ദ്രൻ, ഫയർഫോഴ്സ് ഓഫീസർ  വിശ്വാസ് പി വി, സോഷ്യല്‍ ഫോറസ്ട്രി ഓഫീസർ  ശ്രീജിത്ത് കെ, എ എസ് ഐ, അഷ്റഫ് കെ കെ,ഹെൽത്ത് ഇൻസ്പെക്ടർ  ഷജീബ് കുമാർ തുടങ്ങിയവർ  പങ്കെടുത്തു. കൗൺസിലർമാരായ  ലേഖാ രാജീവൻ, . മാര്‍ഗരറ്റ് തോമസ്, ബാബു പുളിക്കല്‍, രാമചന്ദ്രൻ ജി, കെ നാരായണൻ, ഉഷ കേളു എന്നിവർ സംസാരിച്ചു. ദുരന്തനിവാരണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ  അബ്ദുൽ ആസിഫ് നന്ദി പറഞ്ഞു.
കൺട്രോൾ റൂം  നമ്പർ 04935240253
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *