August 3, 2026

വെള്ളകെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: അപകടത്തിൽപ്പെട്ടതാണെന്ന് സംശയം

0
20230721_154515.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ബത്തേരി ദേശീയ പാതക്കരികിൽ മുട്ടിലിൽ റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി (27) ൻ്റെതാണ് മൃതദേഹം. റോഡപകടമാണന്ന് സംശയിക്കുന്നു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു. പതിനേഴാം തിയതി മുതൽ കാണാതായിരുന്നു. അരുൺ കുമാറിൻ്റെ ചെരുപ്പുകളും ഫോണും സ്ഥലത്ത് നിന്ന് ലഭിച്ചു. ഡ്രൈവറായിരുന്നു.  രണ്ട് മാസമായി പുക, പരിശോധന കേന്ദ്രത്തിലായിരുന്നുവെള്ളക്കെട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.മാതാവ് :  ശോഭന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *