ജില്ല ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ്
കൽപ്പറ്റ: ഡോ. ബി. സി. റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നാളെ രാവിലെ ഒമ്പത് മണിക്ക് മൂന്നു കേന്ദ്രങ്ങളിലായി നടത്തുന്നു. മാനന്തവാടി താലൂക്കിലുള്ളവർ മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, ബത്തേരി താലൂക്കിലുള്ളവർ ബത്തേരി സെന്റ്. മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർ ചുണ്ടേൽ ആർ.സി.എച്ച്.എസ് ഗ്രൗണ്ടിലുമാണ് സെലക്ഷനിൽ പങ്കെടുക്കേണ്ടത്.2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം.50 രൂപ രെജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കും. സെലക്ഷനിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഫുട്ബോൾ കിറ്റ് എന്നിവയുമായി
ഒമ്പത് മണിക്ക് മുൻപായി ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ :9446640440





Leave a Reply